മണ്മനസ്സു  - മലയാളകവിതകള്‍

മണ്മനസ്സു  

മണ്മനസ്സു സുര്യമുരളി

അന്ന് പെയ്ത ചാറ്റൽ മഴയിൽ , പുതു മണ്ണിൻ
ഗന്ധം കാറ്റിൽ പറന്നെത്തി സ്വാദോടെ ശ്വസിക്കും നേരം .
മണ്ണിനെ കുറിച്ചോർത്തിരുന്നു , സായന്തനത്തിൻ നിറവിൽ .....
മണ്ണുരുളയെ വീടാക്കിയതും , മണ്ണപ്പം ചുട്ടതും ,
മണ്ണുകൂട്ടാൻ വെച്ചതും , പ്രിയസഖി, കൂട്ടുകാരിയെ കൊണ്ട് വിളമ്പിച്ചതും
ഓർത്തോർത്തു വിലപിക്കാൻ
ഈ സായന്തനത്തിലിന്നു ഞാൻ മാത്രം ....
മനോഹര മണ്ണുപത്രങ്ങൾഉണ്ടാക്കും സുന്ദരി സ്ത്രീയിൻ കരകൗശല ചടുലത
നോക്കിയിരിക്കാൻ അന്നെന്തു രസം.....തോഴി
ഇന്നാ മണ്ണ് തേച്ചു കുളിക്കുന്നൊരാളെ കുറിച്ചോർക്കാതെ വയ്യ ........പാവം......
മൺചട്ടിയിൽ അമ്മമ്മ കയ്‌പുണ്യം മീൻ കറിയായ്....ഓർത്തോർത്തു നാവിലൂറും
സ്വാദിൻ തേനലകൾ ചുണ്ടൊരം ,
കവിളോരം ,ഒലിച്ചിറങ്ങവേ ......
പച്ചപരിഷ്കരി നാരി തൻ കളിയാക്കലിൻ
സ്വരം കാതോരം അലയടിക്കവെ...........
ചിന്തകളെ കൂട്ടിലടക്കാൻ, ചങ്ങലക്കിടക്കാൻ
തുനിയവെ......
മനസ്സിൻ മന്ത്രം ഒരിക്കൽ കൂടി..........
മർത്ത്യാ നീ മണ്ണിനെ സ്നേഹിക്കൂ.......
നിങ്ങളൊരു നാൾ മണ്ണിലേക്ക്
മടങ്ങേണ്ടവരല്ലെ.....................


up
0
dowm

രചിച്ചത്:suryamurali
തീയതി:20-01-2019 06:23:46 PM
Added by :Suryamurali
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :