ശാന്തം
ശാന്തം സുര്യമുരളി
ശാന്തമായൊരു ജലപ്പരപ്പിൽ മുഖമൊന്നുമർത്തി ,
ജീവിത അലകളിൽ തലോടുന്നു ......
നാടോടി തെന്നൽ
കാലചക്ര ഗതി വേഗങ്ങൾ പുറകോട്ടാനയിക്കുന്നു....
ചെത്തിപ്പടുത്ത കല്പടവുകളിലൂടെ ........
അടിത്തട്ടിൽ നിന്നുമുയരുന്ന കുമിളകൾ പോലെ മുകളിൽ വന്നെത്തി നോക്കുന്നു ......
പരൽ മീൻ കണ്ണുകൾ .......
പള്ളി നീരാട്ടിനെത്തും മങ്കമാർക്കുണ്ടോ
പരിസര ചിന്തനകൾ .......
കാറ്റിൻ മൂളൽ , ചൂളം വിളികളായ് പുനർ ജനിക്കവേ.......................
Not connected : |