വാഴ്ച  - തത്ത്വചിന്തകവിതകള്‍

വാഴ്ച  

പരസ്പരം കട്ടുമുടിച്ചും
പയറ്റിയും പ്രതിഷേധിച്ചും
അധികാരത്തിൻമധുരത്തിൽ
കോടതിയെ മുട്ടുകുത്തിച്ചും
ജനത്തെ വിഡ്ഡികളാക്കിയും
അന്വേഷകരെവിരട്ടിയും
അമ്മാനമാടിയുംകസേര-
ഉറപ്പിക്കാൻ അങ്കത്തട്ടിൽ.

ഭരണക്കാർ വലവീശി
വോട്ടിനു വിലയിട്ടു-
വാരിക്കോരി സഹായ-
വാഗ്ദാനങ്ങളുമായി.

കേസുണ്ടാക്കിയും
കേസ്സില്ലാതാക്കിയും
തേര്വാഴ്ചയിലും
വിട്ടു വീഴ്ചയിലും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-02-2019 07:37:18 PM
Added by :Mohanpillai
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :