കല്യാണിൽ കല്യാണം  - തത്ത്വചിന്തകവിതകള്‍

കല്യാണിൽ കല്യാണം  

പൂജയ്ക്കു വിജയ ദിനം
ഇടവകയ്ക്കു ശ്രേഷ്ഠദിനം
നമ്മൾക്ക് അഭിമാന ദിനം
കല്യാണിലെ കല്യാണം...


നവ ജീവനിൽ അങ്കുരിച്ച നവ്യമാം ജീവിതം
നന്മയാക്കി തീർക്കുവാൻ നാമെല്ലാം ഉണരേണം

ഭൂതകാലത്തിലെ സ്മൃതിപഥങ്ങളിൽ
ഒരുമാത്ര വെറുതെ തിരിഞ്ഞു നോക്കി....
ബാല്യകാലത്തിന്റെ ചിറകുകൾ വീശി അവൾ ഓരോ നിലയും കടന്നു വന്നു....

നിറമേറും സ്വപ്‌നങ്ങൾ നെയ്തോരാം യാത്രയിൽ കളിക്കൂട്ടുകാരനെ കണ്ടെത്തി..
ദുഃഖങ്ങളെല്ലാം പങ്കു വെച്ചു അവർ സ്നേഹത്തിൻ ചെപ്പു തുറന്നു കാട്ടി....

ഓരോ രാവിനും ഒരു പകലുണ്ട്.... ഓരോ സഹനവും പ്രത്യാശയിലേക്ക്...
എല്ലാത്തിനും ഓരോ കാരണങ്ങൾ ഉണ്ട്
എല്ലാം അറിയുന്ന ദൈവമുണ്ട്....

നമ്മുടെ ഓരോകാൽ വെയ്പ്പും ....
പുതിയ കാഴ്ചപാടുകളത്രേ
ഓരോ ചിന്തയും വീക്ഷണവും മാറ്റത്തിൻ മുന്നോടിയതാം...

ഓരോ തുള്ളി ജല കണം ചേർന്ന് വലിയ ജലാശയം ആകും പോൽ...
ഒത്തു ശ്രമിച്ചാൽ കാര്യങ്ങൾ എല്ലാം നിറപടിയായി നിറവേറ്റിടാം...

അടുത്തിരിക്കുന്നവരെ അടുത്തറിഞ്ഞാൽ അപരനിൽ പരനെ കണ്ടെത്താം
ആലംബ ഹീനർക്ക് അത്താണി ആയി അനുദിനം നന്മകൾ ചെയ്തീടാം...


up
0
dowm

രചിച്ചത്:
തീയതി:08-02-2019 06:57:03 AM
Added by :Daniel Alexander Thalavady
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :