സ്നേഹ തീരം  - തത്ത്വചിന്തകവിതകള്‍

സ്നേഹ തീരം  

മാഞ്ഞു പോകില്ലൊരിക്കലും സ്നേഹത്തിൻ....
കൂട്ടു കെട്ടുകളാവും തുരുത്തുകൾ...

എത്ര വർഷം കഴിഞ്ഞു പോയീടിലും
ധന്യമാക്കുക ഓരോ നിമിഷവും.....

ചാഞ്ഞു പെയ്യും മഴയിൽ പരസ്പരം
തോളുകൾ ചേർത്തു നടന്നു നീങ്ങീടുക.....

ജീവിത സാഗരേ പ്രേമത്തിൻ നൗകയിൽ ഒരു മനസ്സോടെ തുഴഞ്ഞു മുന്നേറുക.....

എന്നും നീ കണവനാം മോഹന്റെ ജീവിതേ ഇമ്പമുള്ളൊരു ഗാനമായി തീരുക ...

നാദം കലർന്നു നീ രാഗങ്ങളാവുക
രാഗങ്ങൾ കൊണ്ടനുരാഗ മുണ്ടാക്കുക...

ചിത്തത്തിൽ നീ പൂവായ് വിടരുക
നന്മയിൻ സൗരഭ്യം ചുറ്റും പരത്തുക...

വർഷമെത്ര കഴിഞ്ഞു പോയീടിലും നവ്യമാക്കുക സ്നേഹവും കരുതലും


up
0
dowm

രചിച്ചത്:
തീയതി:08-02-2019 07:00:11 AM
Added by :Daniel Alexander Thalavady
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :