ചങ്ങാതി  - തത്ത്വചിന്തകവിതകള്‍

ചങ്ങാതി  

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടന്നുള്ളൊരു സത്യം എത്രയോ സ്പഷ്ടം
നിന്നിൽ വിളങ്ങും ഗുണങ്ങൾ കണ്ടാൽ ആരും പറയും ആ നഗ്ന സത്യം...

സൗമ്യ മനസ്സും ഗാംഭീര്യ വാക്കും ആളത്വത്തിൻ നൽ അലങ്കാരം....
ആരും കൊതിക്കും ഇഷ്ടം കൂടാൻ അത്രക്ക് നല്ലൊരു കൂട്ടുകാരൻ നീ....


എത്ര കാതങ്ങൾ കഴിഞ്ഞു പോയീടിലും
എന്നുമോർക്കുമ്പോളുള്ളിൽ തിളങ്ങും
സുമുഖമായ നിന്നുടെ രൂപം അഗാധമായ സൗഹൃദ ബന്ധം.....


എത്രയെത്ര വഴികൾ താണ്ടി
അത്രയും പടുത്തുയർത്തിയ സ്നേഹം
മരുഭൂമിയിൽ മരീചിക പോലെ ഇരുളിൽ തെളിയുന്ന ഇത്തിരി വെട്ടം...


നിന്നുടെ ഓരോ വിജയത്തിൻ പിന്നിലും ആരും കാണാത്ത കഠിന ശ്രമങ്ങൾ..
ലക്ഷ്യത്തിലേക്കുള്ള യാത്രകൾ എല്ലാം കൃത്യതയോടെ അത് എത്രയോ ശ്രേഷ്ഠം...

ചേർത്തു നിർത്തുക നല്ല ഗുണങ്ങൾ കോർത്തിണക്കിയ മാലകൾ പോലെ അർത്ഥമുണ്ടീ ജീവിത യാത്രതൻ
സ്നേഹ ബന്ധങ്ങൾ പുലരട്ടെ നാൾക്കുനാൾ....


up
0
dowm

രചിച്ചത്:
തീയതി:08-02-2019 07:01:05 AM
Added by :Daniel Alexander Thalavady
വീക്ഷണം:471
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :