നഷ്ടസ്വപ്നങ്ങൾ
എന്നും നിറമുള്ള സ്വപ്നങ്ങൾ പൂക്കുന്ന പൂവാടിയായിരുന്നെന് ഹൃദയം..
നിദ്രദേവിതൻ കരങ്ങളെന്നെ പുൽകിപുണർന്നോരാ രാവുകളും ..
വാനിൽ പാല്പുഞ്ചിരിപൊഴിക്കുമാ പൂനിലാവിന് പ്രഭയിൽ പൂന്തേൻ നുകരുന്ന താരകങ്ങൾ ...
രാവിതിൻ പൂവാടിയിൽ കിളിക്കൊഞ്ചലും രാത്രിമഴതൻ നേർത്ത കൊലുസ്സിളക്കവും ..
കൂമ്പിയ മിഴികൾ പോൽ വിടരാനൊരുങ്ങുന്ന പൂമൊട്ടുകൾ...
ഇന്ന് നിൻ നീറുന്ന ഓർമകളിൽ വിടരാതെ പൊഴിഞ്ഞൊരാ പൂമൊട്ടുകൾ...
നീറുന്ന കനൽ പോലെ നിൻ ഓർമ്മകൾ എന്നിലൊരുമഴക്കായ് കൊതിച്ചീടവേ...
അനുരാഗ രാവുകൾ പൂക്കില്ലൊരിക്കലുമി പൂവാടിയിൽ ..
നിന്നെ പിരിഞ്ഞുള്ളൊരീ രാവുകൾ ചൂടുചോര ചിന്തിയൊരെൻ ഹൃദയം...
എന്തേ ഒരു പിൻവിളിക്കായ് നീ കാതോർക്കാതെ യാത്രയായി ..
എന്നും സുഖമുള്ള സ്വപ്നങ്ങൾ പൂക്കുന്ന പൂവാടിയായിരുന്നെന് ഹൃദയം ..
തമസ്സിന് കരങ്ങളാൽ പിടയുന്നോരെൻ മനം വഴിതെറ്റി ഒഴുകുന്ന പുഴപോലെ ഗതിയറിയാത്തൊഴുകീടവേ..
ആർത്തുപെയ്യുമീ മഴപോലെൻ മിഴിനീർ നിനക്കു യാത്രാമംഗളം ഓതിടുന്നു ..
നിനക്കു യാത്രാമംഗളം ഓതിടുന്നു...
മറക്കുവാനാകാത്ത കനവുകൾ നിനവുകൾ മാറോടു ചേർത്തു വിതുമ്പി കരഞ്ഞിടാം
ഇനിയുള്ള കാലം മുഴുക്കെയും ഞാൻ ...
എന്നും സുഖമുള്ള സ്വപ്നങ്ങൾ പൂക്കുന്ന പൂവാടിയായിരുന്നെന് ഹൃദയം...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|