തീരത്തൊരുനാള്‍
ആര്ത്തിരമ്പുന്നൊരാക്കടല്‍ തീരത്ത്
കാത്തിരുന്നു ഞാനാസൂര്യനെ...
ശാന്തമാം താഴ്വരത്തണലത്തണഞ്ഞുകൊ-
ണ്ടാസൂര്യനെങ്ങോ മറഞ്ഞുപോയീ
സന്ധ്യമയങ്ങിയ നേരത്ത് നീയെന്തേ
എന്മുന്നിലോടിയണഞ്ഞതില്ല
പിന്‍ നിലാവിന്‍ മൂകമാം രാത്രിയില്‍
നിന്മേനിയാകെ തിളങ്ങീ
രാവിന്റെ മൂകമാം തീരത്തൊരുപിടി
മഴചാറിയെങ്ങോ കടന്നുപോയീ
അഴകാര്ന്ന നിന്‍ മേനിയാസ്വദിച്ചീടുന്ന
എന്‍ മേനിയാകെ കുളിര്ത്തുപോയീ
ഒരു പുലര് വേള നിനക്കെത്ര സുന്ദരം
തീരത്തിതാ നിനക്കൊരു പിടി കൂട്ടുകാര്‍
മാനവര്‍ മാത്രമോ,പലതരം പക്ഷികള്‍
നിന്‍ ദേഹമാകെ നിറമാര്ന്ന മീനുകള്‍
എത്ര മനോഹരമാര്ന്നൊരു പൊന് ദിനം
എന്‍ മുന്നിലൂടെ കടന്നുപോയി
ഇത്രയും സുന്ദരമാര്ന്നൊരു തീരമേ
ഇനിയെത്രകാലം നിനക്കു ജീവന്‍
Not connected : |