ജീവിതപ്പാത - മലയാളകവിതകള്‍

ജീവിതപ്പാത 

തനിയേ നടക്കുക തളരാതെ
ആശ്രയമില്ലാതെ ജീവിക്കു തകരാതെ
ജന്മങ്ങളെല്ലാം ക്ഷണത്തിലവസാനിക്കുമെ
ന്നോര്ക്കയില്ലാരുമേ പരമാര്ത്ഥമായിടും
ജീവിതപ്പാതയില്‍ കഷ്ടനഷ്ടങ്ങളും
സുഖ ദു:ഖ സമ്മിശ്രമെന്നതുമുള്ക്കൊള്ക
മാതാപിതാ ഗുരുദൈവമെന്നു ചൊല്ലിനാം
നമിച്ചിടേണ്ടതു സ്വമാതയെ
ജനനിതന്‍ കണ്ണുനീര്തുള്ളികള്ക്കെപ്പോഴും
അഗ്നിയേക്കാളേറെ ജ്വാലയേറും
ഒരുനേരമുണ്ണുവാന്‍ ചോരതന് നീരാക്കി
ഊട്ടിവളര്ത്തിയ താതനെയും
തകരാത്ത തളരാത്ത മനസ്സിന്നുടമയായ്
ജീവിതസഖിതന്‍ കൈതാങ്ങുമായ്
ഒരു പൊന്‍ പുലരിയിലാദിയെത്തുന്ന-
തെത്രയോ സുന്ദരമാണെന്നതും
കത്തുന്ന വേനലില്‍ പൃഥ്വിയ്ക്കു താങ്ങായി
ഒരു മഴയോടിയണയുന്നതും
ഒരു പെരും വര്ഷത്തിലമ്മതന് മേനിയില്
ഒരു പൊന് വെളിച്ചമായെത്തുന്ന വെയിലും
തെളിയുന്നൊരാകാശ സീമയിലായിതാ
വാര്മഴവില്ലുതന്‍ ഏഴഴകും
ഒരു നിലാവെട്ടത്തി്ല്‍ മേഘങ്ങളില്ലാതെ
മിന്നുന്നു താരകള്‍ മിന്നാമിനുങ്ങുപോല്
ഒരു പൂര്ണ്ണ ചന്ദ്രന്റെ ശോഭയോടൊഴുകുന്ന
പൂനിലാവെട്ടമോ അതിസുന്ദരം
കളകളമൊഴുകുന്ന തേനരുവിയും
പൊന്കാറ്റിലാടുന്ന പൂമരവും
എത്രയോ സുന്ദരമാണെന്നതുപോലെ
ജീവിതപ്പാതയോ അതിസുന്ദരം


up
0
dowm

രചിച്ചത്:SOUMYA ARUN
തീയതി:13-02-2019 03:40:21 PM
Added by :SOUMYA ARUN
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :