ശാന്തം
തൂമഞ്ഞിന്‍ കുളിരേറ്റു നിശ്ചലയായിതാ
ലോകമാം തറവാടിന്നവകാശികള്‍
പാട്ടുകള്‍ നിര്‍ത്തുന്നു പാടിത്തളരാതെ
ഇമ്പമാം കുയിലുതന്‍ പൊന്‍നാദവും
മാമഴത്തുള്ളികള്‍ മണിമുത്തു ചാര്‍ത്തിയീ
പൂക്കളെത്തഴുകിയുണര്‍ത്തീടുന്നു
കുഞ്ഞിളംവെയിലിലും അന്തിതന്‍ വെട്ടവും
പൊന്നണിയിച്ചിതാ നെല്‍പ്പാടത്തെ
അകലേയ്ക്ക് മായുന്ന ആദിതന്‍ കിരണവും
മാമലച്ചോട്ടിലായ് നിദ്രയെ പുല്കുന്നു
വെമ്പുന്നു പക്ഷികള്‍ കൂടണയുവാനായി
ആകാശ സീമയില്‍ ഒരു പൊട്ടുപോല്‍
വാര്‍മഴവില്ലുതന്‍ ഏഴഴകുമായിതാ
പഞ്ചവര്‍ണ്ണക്കിളി പാടീടുന്നു
മൂകമാം രാത്രിയെ തഴുകിത്തലോടുന്നു
ഈ പൂര്‍ണ്ണചന്ദ്രനും താരകളും...
Not connected : |