നിശാഗന്ധി പൂത്തപ്പോള്‍
പൂക്കുന്നിതാ നല്ല മണവുംപരത്തി നീ
അമ്മതന്‍ മുറ്റത്തു നിറഞ്ഞു നില്പൂ
വെണ്മയില്‍ പാലൊളിച്ചന്ദ്രിക പോലെ നീ
അംഗനവാടിയില്‍ വിടര്ന്നിരിപ്പൂ
വര്ഷമേ നീ വന്നു പൂവിന്നു കൂട്ടായി
രാവിന്റെ മൂകമാം ശാന്തതയില്‍
പട്ടുപോല്‍ തരളമാം ഇതളിന്റെ മടിയിലായ്
ഉണ്ണിക്കിടാവായ് ഉറങ്ങുക നീ
ഒരു വെറും പൂവല്ല നീയിന്നീ മുറ്റത്ത്
അമ്പാടി തന്നുടെ പൊന്നോമന
ശയിപ്പൂ നീയുണ്ണിയെ ഈ കുഞ്ഞുമെത്തയില്‍
ശുഭ്രനിറത്താല്‍ പൊതിഞ്ഞു നില്പൂ..
Not connected : |