ആൾക്കൂട്ടത്തിൽ തനിയെ - മലയാളകവിതകള്‍

ആൾക്കൂട്ടത്തിൽ തനിയെ 

ആൾക്കൂട്ടത്തിൽ തനിയെ സൂര്യമുരളി

ഓടി വരും തെന്നലിനുമുണ്ടെന്തോ പറയാനെറെ പരിഭവങ്ങൾ.........
മുറ്റത്തൊറ്റക്കുനിൽക്കും പൈതലിൻ വിതുമ്പലിൽ തളർന്നു പോയ് പാവം കുളിർ
തെന്നൽ........
പട്ടിയും, പൂച്ചയും, പൂക്കളുമാണിന്നവൾക്കരുമകൾ..............
എല്ലാരുമുണ്ടെന്നിരിക്കിലും ആരുമില്ലാത്തോരവസ്ഥ.........
കാത്തു നില്ക്കാൻ, കൂടെ നിക്കാൻ ,തെന്നലിനോട്
ഒപ്പം പാറിപറക്കാൻ , പൂത്തുമ്പിയെ തൊട്ടു
മുട്ടിയുരുമ്മി കിന്നരിക്കാൻ ,
അപ്പൂപ്പൻ തടി പോലൊഴുകി നടക്കാൻ , കൊതിക്കുന്നൊരിളം കുഞ്ഞു മനസ്സിന് നൊമ്പര മർമ്മരങ്ങൾ , കേൾക്കുന്നില്ലയോ , മാതൃഹൃദയമേ......
ഒരു മാത്ര കേട്ട് നിൽക്കാൻ , കൂടെ
നിൽക്കാൻ വരില്ലേ.....തെന്നലെ.....നീ....


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:23-02-2019 10:16:20 PM
Added by :Suryamurali
വീക്ഷണം:151
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :