മൗനത്താൽ ... - ഇതരഎഴുത്തുകള്‍

മൗനത്താൽ ... 

മൗനത്താൽ നമുക്കൊരു
മാല കോർക്കാം സഖീ,,
വിരഹത്തിൽ കവിളിലെ
മുത്തിനാലെ...

പിടയും മനസ്സിലെ
പ്രണയമാകെ
കാൺമുഞാൻ നിറയും
മിഴികളിൽ പൂക്കൾ പോലെ...

ഏകനായിന്നു ഞാൻ
കാത്തു നിൽക്കാം,
ഒരുമിച്ചുറങ്ങുവാൻ
വിരിപ്പൊരുക്കാം....

മരണമായൊരു ദിനം
വരണം കൊതിപ്പൂ ഞാൻ,
നറുമലർച്ചൊടികളിൽ
മധുരമായ് വാഴ്ക നീ....


up
0
dowm

രചിച്ചത്:സജിത്.
തീയതി:27-02-2019 01:28:55 AM
Added by :Soumya
വീക്ഷണം:145
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :