രക്ത സൂനങ്ങൾ - തത്ത്വചിന്തകവിതകള്‍

രക്ത സൂനങ്ങൾ 


രക്തസൂനങ്ങളെ നിങ്ങളീ
രക്താസിക്ത ഭൂമിയലങ്ങനെ
മഞ്ഞിൻ തണുത്ത കമ്പളം പുതച്ച്
ഉറങ്ങാൻകിടന്നതെന്തിങ്ങനെ

ദളങ്ങളെല്ലാം പറിച്ചെറിഞ്ഞ്
ശേഷിച്ചവചതച്ചരച്ചും
ഉടലാകെ നിണം പുരണ്ടും
നിതാന്ത നിന്ദ്രയിലാണ്ടതെന്തിങ്ങനെ

ആർക്കു വേണ്ടി ആർക്കു വേണ്ടി
വെടിഞ്ഞു നിൻ ജീവിതം

ഭാരതാംബക്കു ഭീഷണിയായൊരു
ഭീകരന്റെ ശിരസ്സെടുത്തീടാനോ
അമ്മ പെങ്ങെളെന്നേതുമോരാത്തൊരു
നീചജീവിതൻ തലയറുത്തീടാനോ

എങ്കിൽ നിന്നെക്കുറിച്ചോർത്തെന്നന്തരംഗം
അഭിമാനപൂളകിതമായ്ത്തീർന്നേനെ

എന്തിനെന്നേതുമോരാത്തൊരു കേവല
ചിന്തയിൽനിൻരോഷം ജ്വലിച്ചതിൽ
നീ കെട്ടടങ്ങീടവേ

ആർക്കു നഷ്ടമായ് ജീവിതഠ, പ്രതീക്ഷകൾ
നിറമുള്ള സ്വപ്നങ്ങളൊക്കവേ

ഉദിച്ചുയരേണ്ട നിനക്കിന്ന്
ഉദകക്രിയ ച്ചെയ്യുന്നു നഷ്ട പ്രതീക്ഷകൾ

പെറ്റിട്ട തിരു വയറിന്ന് ശിഷ്ടകാലത്തൊരു
ഉരുള ഉരുട്ടി ഊട്ടേണ്ട നിനക്കിന്ന്
ഹൃദയത്തിലൊരു നെരിപ്പോടുമായ്
ബലിച്ചോറുരുട്ടുന്നു വിറയ്ക്കുന്ന കൈയ്യൂകൾ

രക്ത സൂനങ്ങളെ നിങ്ങൾ
വാളെടുത്തവൻ വാളാലെന്നൊരാപ്ത
വാക്യത്തിക്കെ നേർക്കാഴ്ചയായവർ

നിന്നെക്കുറിച്ചുള്ള കനവുകൾ
വെയിൽ വാട്ടിയുണക്കിയ വെറും
ബലിദർഭകളായ് മോതിരവിരലണിയവേ
കാട്ടുതീയെരിയുന്ന താതന്റെ നെഞ്ചിൽ
കനവുകൾതൻ കടലിരമ്പo
ദുഖമായ്തീരുന്നു
പവിത്രമോതിക്കെട്ടയൂരിവെയ്ക്കുന്നു

രക്ത സൂനങ്ങളെ നിങ്ങൾ
ദുഖം മാത്രം പകർന്നേകിയുടഞ്ഞു പോം
സ്പടികപാത്രങ്ങളാം നിമിഷശലഭങ്ങൾ








up
0
dowm

രചിച്ചത്:ഹരികുമാർ.എസ്
തീയതി:25-02-2019 01:55:00 PM
Added by :HARIKUMAR.S
വീക്ഷണം:146
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :