സ്നാഹം ഒരു മരുപച്ച  - തത്ത്വചിന്തകവിതകള്‍

സ്നാഹം ഒരു മരുപച്ച  

സ്നേഹമൊരു മരുപച്ച
എത്തിപിടിക്കാന്‍ ആയുന്നേരം
അകന്നു പോമൊരു മരുപച്ച
എങ്കിലും ഞാന്‍ സ്നേഹിക്കുന്നു
വീണു പോയൊരാ പൂവിനേയും
പറന്നു പോകുമാ പക്ഷിയെയും
ഭയച്ചകിതയാമൊരു പേടമാനിനെയും
ആനന്ദ നൃത്തമാടും മയില്‍ പേടയെയും
ഈ ഭൂമി നിന്നെയും ഞാന്‍
സ്നേഹിക്കുന്നു
സ്നേഹമാം മരുപച്ച തേടിടുന്നു
സ്നേഹം ഒരു മധു ചഷകം
അത് മദിപ്പിക്കും
എന്നെ കൊതിപ്പിക്കും
എങ്കിലും സ്നേഹമൊരു മരുപച്ച
എത്തിപിടിക്കാന്‍ ആയുന്നേരം
അകന്നു പോമൊരു മരുപച്ച


up
0
dowm

രചിച്ചത്:മഞ്ജു
തീയതി:23-08-2012 12:18:48 PM
Added by :Manju
വീക്ഷണം:197
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :