നെഞ്ചില്‍ കുടുങ്ങിയ വാക്കുകള്‍  - പ്രണയകവിതകള്‍

നെഞ്ചില്‍ കുടുങ്ങിയ വാക്കുകള്‍  

നീമറന്നാലുംനിന്‍റെ നീള്‍മിഴിക്കോണിലെ
നീലിമഎങ്ങനെ ഞാന്‍മറക്കും ...
നീയകന്നാലുംനിന്‍ നിസ്വാര്‍ത്ഥമാനസം
നിസ്വനാംഞാനെന്നുമോര്‍ത്തുവയ്ക്കും

ഞാന്‍ഉറങ്ങീടുമ്പോള്‍ നിന്നാത്മസംഗീതം
താരാട്ടുപാട്ടായ് ഒഴുകിയെത്തും
താമരക്കുമ്പിളില്‍ താലോലമാടിഞാന്‍
തങ്കക്കിനാക്കളെ കാത്തുറങ്ങും .....

ഓരോകിനാവിലുംഎന്നെത്തലോടിനീ
ഓമനക്കൈകളാല്‍ വീണമീട്ടും
നിന്‍ചിരിക്കുള്ളില്‍ കിലുങ്ങുംചിലങ്കയെന്‍
നെഞ്ചിലെപാട്ടിന്‍റെ താളമാകും....


up
2
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:23-08-2012 11:01:54 PM
Added by :vtsadanandan
വീക്ഷണം:530
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :