ഓര്‍മ്മകളില്‍നിലാവ്പെയ്യുമ്പോള്‍  - പ്രണയകവിതകള്‍

ഓര്‍മ്മകളില്‍നിലാവ്പെയ്യുമ്പോള്‍  

എന്‍റെപ്രഭാതങ്ങള്‍ നീയായിരുന്നു
എന്‍റെപ്രദോഷങ്ങള്‍ നീയായിരുന്നു
എന്‍റെസ്വപ്നവും സങ്കല്പങ്ങളും
സംഗീതസാന്ദ്രങ്ങളാക്കിയിരുന്നതും
നീയായിരുന്നു ....നീമാത്രമായിരുന്നു ...

എന്‍റെസര്‍ഗ്ഗസരോവരത്തിലെ
സ്വര്‍ണ്ണസരോജങ്ങള്‍ നീയായിരുന്നു
സ്വര്‍ഗ്ഗീയസംഗീതമെന്നും പൊഴിക്കുന്ന
സ്വരരാഗമേഘവും നീയായിരുന്നു

എന്‍റെതൂലികത്തുമ്പില്‍വിരിയുന്ന
തൂമലര്‍ച്ചെണ്ടുകള്‍ നീയായിരുന്നു
എന്‍റെഭാവനായമുനയില്‍നീന്തുന്ന
പ്രേമാര്‍ദ്രഹംസവും നീയായിരുന്നു ...


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:24-08-2012 09:47:17 PM
Added by :vtsadanandan
വീക്ഷണം:300
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me