കണ്ണുനീർത്തുള്ളി  - മലയാളകവിതകള്‍

കണ്ണുനീർത്തുള്ളി  

കണ്ണുനീർത്തുള്ളി സുര്യമുരളി

കണ്ണിൽ നിന്നുതിർന്നു വീഴും
ഗ്ലാസ് മുകുളങ്ങളെടുത്തു
പരീക്ഷണ വസ്തുവാക്കി ......കാലം
മൈക്രോസ്കോപ്പിൻ ഗ്ലാസിൻ മുകളിൽ
വീണ കണ്ണുനീർത്തുള്ളിയെ നിരീക്ഷിക്കാൻ
തുടങ്ങീ ..........വേദനയറിയുന്നോർ..........
നൊമ്പരങ്ങളോ, തേങ്ങലോ, വേദനയോ
അതിൽ കണ്ടില്ലെന്ന്.......വെറും പച്ചവെള്ളം
ആയിരുന്നത്രേ......
ഒഴുകും കണ്ണുനീരിൽ നൊമ്പരമില്ലായിരുന്നോ ?
നഷ്ട ജീവിത താളം കണ്ണുനീരിൽ ലിഖിതമാക്കപ്പെട്ടില്ലേ..?
അനന്തമന്യാതമാം നീറ്റലുകൾ
കണ്ണുനീർത്തു ള്ളിയിൽ
ചാലിക്കപ്പെട്ടില്ല.......കഷ്ട്ടം......വേദനകളും,
കണ്ണുനീർത്തുള്ളിയും രണ്ടും രണ്ടായി വിഭജിക്കപ്പെടുന്നു
അന്നും , ഇന്നും,എന്നും..........


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:04-03-2019 02:01:29 PM
Added by :Suryamurali
വീക്ഷണം:141
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :