നിന്നിലൊരു നിദ്ര - മലയാളകവിതകള്‍

നിന്നിലൊരു നിദ്ര 

ഇടവമാസപ്പെരുമഴക്കാലത്ത്
ജലകണികകൊണ്ടൊരു ജലശയ്യ തീര്‍ക്കുമീ
ഇടവിടാതിടിമിന്നലാളിപ്പടര്‍ന്നിടും
ഇനിയൊരു വെയിലങ്ങകലെയാണോ

ഒരു പുല്‍ത്തകിടിയാലൊരു ശയ്യ തീര്‍ത്തിടാന്‍
ഒരു വേള നിദ്രയെ കൂടെ വിളിക്കുവാന്‍
നിലാവിന്‍റെ നീലയെ മാറോടണയ്ക്കുവാന്‍
ശാന്തമാം യാമിനി കൂട്ടുവരൂ

ഇനിയിതാ താരാട്ടിനീണം പകരുവാന്‍
മുടിയിഴകോതി കൂടെയുറക്കുവാന്‍
സര്‍വ്വം സഹിക്കുന്നൊരമ്മയുണ്ടെന്‍ കൂടെ
സര്‍വ്വവും വിസ്മരിച്ചിനിയൊരു സുഖനിദ്ര

വരിക കിളീ, നിന്‍റെ ചുണ്ടിലെ-
യാരവം കേട്ടുണരാതിരിക്കില്ലൊരു പുലരിയും
സന്ധ്യകള്‍, കളകളാരവം പാടുന്നൊ-
രരുവിതന്‍ കൂട്ടിനായൊരു നറുനിലാവും മരങ്ങളും...



up
0
dowm

രചിച്ചത്:SOUMYA ARUN
തീയതി:01-03-2019 11:05:26 AM
Added by :SOUMYA ARUN
വീക്ഷണം:155
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :