ഉൾവിളികൾ  - തത്ത്വചിന്തകവിതകള്‍

ഉൾവിളികൾ  

എന്ന് ഞാൻ പുൽകും
ആത്മനിർവൃതിയുടെ ആ തീരം?

ഒരിക്കലും അടങ്ങാത്ത
ആഗ്രഹങ്ങൾ ഉറങ്ങുന്ന
മനസ്സിന്റെ അറ താഴിട്ട് പൂട്ടണം !
ഓർമ്മകളെയും സ്വപ്നങ്ങളെയും
പാതിവഴിയിൽ ഉപേക്ഷിക്കണം !
ഏകാന്തതയുടെ തീരത്തൂടെ
ഒരുപാട് ദൂരം യാത്ര ചെയ്യണം...
ആത്മാവിൽനിന്ന് ഉതിരുന്ന
വാക്കുകളെ ശ്രവിക്കണം,
അതിനെ പിന്തുടരണം...
അപ്പോൾ ഞാൻ എത്തും
എന്നിലെ നിർവൃതിയുടെ പുളകം
ചൂടിനിൽക്കുന്ന ആ വഴിത്താരയിൽ........


up
0
dowm

രചിച്ചത്:Sandra
തീയതി:18-03-2019 01:21:49 PM
Added by :Sandra
വീക്ഷണം:134
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me