മുത്തം - മലയാളകവിതകള്‍

മുത്തം 

ഒരു താരാട്ടിനീണം പകരുവാന്‍
ഒരു നൂറു മുത്തങ്ങളൊരുമിച്ചു നല്കുവാന്‍
നിന്നമ്മയോടിയണഞ്ഞിതാ ചാരെ

ആനന്ദബാഷ്പം നിറഞ്ഞുവോ
ആടിയുലഞ്ഞുവോ നിന്നമ്മതന്‍ കണ്ണുനീര്‍
വീണുടഞ്ഞുവോ നിറകണ്ണിന്‍ ചുടുകണം

ഒരു നറുനിലാവിന്നിതളൂര്‍ന്നു വീഴുമ്പോള്‍
ഒരു നറു തിങ്കളിന്നൊളിയൊന്നു പടരുമ്പോള്‍
അംബരമാകെ കുളിര്‍കോരിച്ചൊരിയുമ്പോള്‍

അമ്പിളിത്തെല്ലുതന്‍ പുഞ്ചിരിപോലെ
അമ്മതന്നധരങ്ങള്‍ പാതിവിടര്‍ന്നിതാ
തന്നുണ്ണിതന്‍ കവിളിലായൊരു നൂറുമുത്തങ്ങള്‍


up
0
dowm

രചിച്ചത്:SOUMYA ARUN
തീയതി:18-03-2019 03:07:21 PM
Added by :SOUMYA ARUN
വീക്ഷണം:109
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :