ഇനിയും.....
പാഴ്മരമെന്നാരോ ചൊല്ലിയെങ്കില്‍ കൂടി
തണലേകി നീയൊരു പുണ്യമായി
അടര്‍ന്നു വീണൊരു ഇലയാണു നീയെങ്കില്‍
അമ്മതന്‍ മേനിയിലലിഞ്ഞു ചേര്‍ന്നൂ
ഇതളൂര്‍ന്നു വീണൊരു പുഷ്പദളങ്ങളേ
പുനര്‍ജ്ജനിയായുയിര്‍ത്തെഴുന്നേല്‍ക്കു നീ
നീറുന്ന മനസ്സിനും നോവുന്ന നെഞ്ചിനും
താങ്ങായി തണലായി മാലാഖയായിടൂ..
Not connected : |