മുല്ലപൂക്കൾ  - പ്രണയകവിതകള്‍

മുല്ലപൂക്കൾ  

മുല്ലപൂക്കൾ
എൻറെ പൂവാടിയിൽ
കിളിമരത്തിൽ പടർന്ന
പച്ച വള്ളികളിൽ
വിരിഞ്ഞു കുടമുല്ല പൂക്കൾ .
വിരിഞ്ഞ പൂചുണ്ടിൽ
കാറ്റോ മുത്തമിട്ട്
കവർന്നു പരിമണം .
സൂര്യ രശ്മികൾ കാണ്ഡങ്ങളിൽ
ചേക്കേറി ദാഹനീര് കവരുമ്പോൾ
പുഞ്ചിരിഇതളുകൾ വാടി തളർന്നു.
വർണ്ണ ശലഭങ്ങൾ
നിറമുള്ള ചിറകുമായിവന്നു
കവർന്നു ഹൃദയത്തിന്
തേൻമധുരം ..
പൂർണേന്ദു പാലാഴി
പകർന്നെങ്കിലും
കരിമുകിൽ പെണ്കൊടിതന്
ചേലയിൽ ഒളിച്ചു നിന്നു.
മൂങ്ങകൾ തുറിച്ചു നോക്കവേ
ആ കുടമുല്ല പൂക്കൾ
നിശബ്ദമായി താഴേക്ക് വീണു.
അടർന്നു വീഴവേ
ഇരുട്ടിൽ ഇത്തിരി വെളിച്ചം
നൽകി മിന്നാമിന്നികൾ
ചിറകുവീശിനിനു.
കട്ടുറുമ്പുകൾ കടിച്ചു മുറിക്കും
വെളുത്ത പുഴുക്കൾ ജീർണിപ്പിക്കും
പേയ് നായകൾ ചവിട്ടി തേക്കും
സമ്മതിക്കില്ല ഞാൻ
അല്പപ്രാണനുണ്ട് ,
ഓരോ രാത്രിയും അടരും
ഓരോപൂവും പെറുക്കിയെടുത്തു.
ചാരെ ആ പൂമേനി തഴുകി
തഴുകി എൻറെ കിടക്കയിൽ
ഞാൻ ഉറക്കും.


up
0
dowm

രചിച്ചത്:Vinodkumarv
തീയതി:25-03-2019 07:27:44 PM
Added by :Vinodkumarv
വീക്ഷണം:319
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :