പ്രേതം - തത്ത്വചിന്തകവിതകള്‍

പ്രേതം 

വാതിലടച്ചപ്പോൾ പ്രേതവും മുറിയിലെത്തിയോ എന്നു
ഭയം
ലൈറ്റണച്ചപ്പോൾ എന്തൊക്കെയോ മുട്ടിയും തട്ടിയും
അൽപാപം വിറച്ചെങ്കിലും ധൈര്യമുണ്ടെന്നു
നടിച്ചു നീങ്ങി.
മേലൊക്കെമുണ്ടിട്ട് മിണ്ടാതെ ചരിഞ്ഞു കിടന്നപ്പോൾ
ആരൊക്കെയോ വാതിലിൽ മുട്ടിയപ്പോൾ
തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ ആരൊക്കെയോ
കണ്മുനയിൽ കാൽ പെരുമാറ്റത്തിൽ.
ഒട്ടുമുറങ്ങാനാവാതെ ശ്രദ്ധയോടെ ചിന്തയും ശബ്ദവുമായി.
ഒട്ടൊന്നു മയങ്ങി ആരോ മുട്ടി വിളിക്കുന്നു
പെട്ടെന്ന് ഞെട്ടിയുണർന്നു “അയ്യോ”വിളിയുമായി.
എഴുനേറ്റു നടന്നു സ്വിച്ചിൽ പിടികിട്ടാതെ
ഭിത്തിയിലിടിച്ചും പത്തികൾ പെരുത്തും സ്വിച്ചിൽ കൈ വച്ചും
വീണ്ടും പ്രകാശം, രൂപമെങ്ങോ മറഞ്ഞു, ആശ്വാസമായി
വരാന്തയിലേക്ക് നടന്നു, വായനമുറിയിലേക്കു നടന്നു
വായിക്കുവാനുള്ള മനസ്സില്ല
കണ്ണാടിയിൽ നോക്കി, പേടിച്ച കണ്ണുകൾ,മുഖമെത്ര ഭയാനകം
വെള്ളം കുടിച്ചു,വള്ളം തുഴയാൻ വയ്യാത്തപോലെ
ഇന്നത്തെ ചരിത്രമെല്ലാം തികട്ടി, ഇന്നലത്തേയും അങ്ങിനെ പലനാളും
വീണ്ടും കിടക്കയിൽ നേരം വെളുക്കാൻ
നേരം വെളുക്കിന്നില്ല, വീണ്ടും വീണ്ടും ആവർത്തന വിരസതയിൽ
രാത്രിയും പകലുമൊരുപോലെ നാളേറെയായി.





up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-04-2019 09:49:20 PM
Added by :Mohanpillai
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :