വിടപറയെ - പ്രണയകവിതകള്‍

വിടപറയെ 

ഓർമ്മകൾ ചിതലിച്ചൊരീ ഓർമ്മകൾ
കാലം മായ്ക്കാത്ത മനസ്സിന് മുറിവുകൾ..

മനമതിലെരിയും തീക്കനലും പുകയുമായ് കൊഴിയുന്നൊരീ ദിനങ്ങൾ...

ഒരു കാലചക്രത്തിനും മായ്കുവാനാകാത്ത കഥയിലെ
നായകനാണിന്നും ഞാൻ..

ഓർമ്മകൾ ചിതലിച്ചൊരീ ഓർമ്മകൾ
കാലം മായ്ക്കാത്ത മനസ്സിന് മുറിവുകൾ..

നാം നട്ടു വളർത്തിയോരാ ചെമ്പക ചെടിയിലെ അവസാന പൂവും പൊഴിഞ്ഞു പോകെ
ആയുസ്സു തീരാതെ മോഹങ്ങൾ മാറാതെ ഞെട്ടറ്റു വീണിടവേ...

പ്രണയവും സ്വപ്നവും പകർന്നു നീ ദൂരെയെങ്ങോ പോയകലവേ എന്നിൽ വിടർന്നോരാ പൂക്കൾക്ക് ചെഞ്ചോര നിറമായിരുന്നു സഖി ..

എൻ ചിന്തകൾ ഒരു തൂവൽ പോൽ കാറ്റിൽ പറന്നു പോകെ ..

ഓർമ്മകൾ താരാട്ടു പാടുമെൻ ഹൃദയത്തിൻ താഴ്വരയിൽ കൊഴിഞ്ഞൊരാ അവസാന ചെമ്പകത്തളിരും ..
കനലിൽ പൊഴിഞ്ഞു വീണൊരു ഹിമകണം പോലെൻ നെഞ്ചകം ഉരുകീടവേ..

ഒറ്റപ്പെട്ടലിൻ ഈ പുഴയോരത് അലകളായ്
എൻ നൊമ്പരം തീരത്തെ തഴുകീടവേ..

മങ്ങുന്ന കാഴ്ചകൾ ഓർമ്മകൾ ഒരു പിടി ചാരമായ് എന്നുള്ളിൽ കത്തിയമരുന്നൊരീ നേരം

ഇനിയെനിക്കില്ലൊരാ വർണങ്ങൾ ചാലിച്ച സ്വപ്നങ്ങളൊന്നുമേ
എന്തിനീ ജന്മം നിനക്കായി ഞാൻ കാത്തു വെച്ചു
ഇരുൾ മൂടിയൊരാ കടലായെന് ജീവിതം..


അണയുമെൻ അരികിലായ് മരണമൊരു തോഴനായ് orughi നിൽപ്പൂ..
കൂടെ മൂക സാക്ഷിയായ് ഇലകൾ പൊഴിഞ്ഞൊരാ പൂമരവും...

ഓർമ്മകൾ ചിതലിച്ചൊരീ ഓർമ്മകൾ
കാലം മായ്ക്കാത്ത മനസ്സിന് മുറിവുകൾ..


up
0
dowm

രചിച്ചത്:jayesh
തീയതി:01-04-2019 12:33:22 AM
Added by :Jayesh
വീക്ഷണം:376
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me