നിൻ നോവ്  - പ്രണയകവിതകള്‍

നിൻ നോവ്  

എന്തേ നിൻ നോവുഞാനറിയാതെ പോയെടോ ?
ഇന്നു ഞാനറിഞ്ഞതെൻ നോവുമാത്രമായ്...

നിന്നിലവശേഷിക്കും നോവിനെന്നെ അറിയില്ലയോ?
അതോ ഞാനായിരുന്നുവോ നിൻ നോവ് ...

നീ പകുത്തെറിഞ്ഞ നിൻ നോവായിരുന്നുവോ?
എന്നിൽ വന്നാഴത്തിൽ പതിച്ച നോവ്... .

ഞാനായിരുന്നുവോ നിൻ നോവെൻ സോദരീ ?
എന്നിട്ടും ഞാൻ എന്തേ അറിയാതെപോയ് നിൻ നോവ്

നിന്നോടുള്ള പ്രണയമെന്നെ അന്ധനാക്കിയിരുന്നുവോ?
ഇന്നെനിക്കെൻ കാഴ്ചതിരിച്ചു വന്നിരിക്കുന്നു ...

ഞാനായിരുന്നുനിൻ നോവെന്നറിയുന്നു ഞാൻ ...
ഇനിയും നിന്നെനോവിക്കുവാൻ ഞാൻ അന്ധനല്ല...

നോവായിരുന്ന ഞാൻ അകലുന്നു സോദരീ...
നോവായിനിയാ കാമുകൻ വരില്ലെടോ....

ഇനിയും നിൻ പ്രണയത്താൽ സോദരരാരെയും
അന്ധരായ് മാറ്റാതെ എൻ സോദരീ.....


up
0
dowm

രചിച്ചത്:സുബിൻ വാഴുങ്ങൽ
തീയതി:30-03-2019 07:11:32 PM
Added by :SUBIN VAZHUNGAL
വീക്ഷണം:434
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :