കാട്ടാളത്തം  - തത്ത്വചിന്തകവിതകള്‍

കാട്ടാളത്തം  

പ്രണയം നിരസിച്ചാൽ
രക്ത പ്രളയമായി.
നാലക്ഷരം പഠിച്ചു-
രക്ഷപെടാൻ ശ്രമിക്കും
സ്ത്രീയെ വഴിയിൽ
തടഞ്ഞും, വീട്ടിൽ
കയറിയും കുത്തിയും
കത്തിച്ചും പുരുഷ ജന്മത്തെ
നാണം കെടുത്തുന്ന
ഓമനപുത്രന്മാരെ
വളർത്തി കാശും വണ്ടിയും
കൊടുത്തു കൊലയാളി യാക്കുന്ന
സംസ്കാരം പൊതുജീവിതം
ലൂസിഫർ നഗരങ്ങൾ സൃഷ്ടിക്കുന്നു.

ഇത്തരം ഘാതകന്മാരോടെന്തു -
പ്രേമമാണ്, എന്ത് കുടുംബ ജീവിതം
ചെകുത്താന്റെ സർപ്പങ്ങളേതു
കനിയുംകൊത്തിപ്പെറുക്കും.
.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-04-2019 10:04:26 PM
Added by :Mohanpillai
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :