മകനെ പൊൻ മകനെ  - തത്ത്വചിന്തകവിതകള്‍

മകനെ പൊൻ മകനെ  

മകനെ പൊൻ മകനെ
എന്നുപറഞ്ഞ അമ്മമാർ
ചുറ്റും കരയുമ്പോഴും
കപാലം പിളർന്നു കിടക്കുമ്പോഴും
അകത്തളിർ പെറ്റഅമ്മതൻ
ചുംബനം കൊതിച്ചിരുന്നു.
ആ അന്ത്യ ചുംബനം കൊതിച്ചിരുന്നു.

അകലവേ ആത്മാവ് ഓർത്തുപോയി
ആ എഴുതിവെച്ച വാക്കുകൾ
അമ്മതൻ കണ്ണിൽ സൂര്യോദയം
'അമ്മതൻ മൊഴികളിൽ വേദം
അമ്മതൻ മടിയിൽ സ്വർഗം
അമ്മിഞ്ഞിപാലാണ് അമൃതം

ഈ വിധിതീർത്ത "നീ"
അമ്മയാണോ അമ്മ
ഓക്സിടോസിനും ടോക്സിൻ ആക്കി
നഷ്ടമായി ആകളിച്ചിരി
വധമോ ദയാവധമോ
ഈ വിധിതീർത്ത "നീ"
ഉമിത്തീയിൽ നീറുക
അടർന്നുവീണ കുഞ്ഞുപൂവേ
കണ്ണീരിൽ വിട
നിൻസ്വർഗ്ഗീയ പിതാവിൻറെ
കൈകളിൽ ഇനി മയങ്ങുക..


up
0
dowm

രചിച്ചത്:Vinodkumarv
തീയതി:08-04-2019 05:31:15 PM
Added by :Vinodkumarv
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :