വാകപ്പൂക്കൾ        
    എന്റെ മനസ്സിൽ ഒരിക്കൽ 
 കൂടി നീയൊരു ഗുൽമോഹർ 
 പൂവായി ജനിക്കേണം 
 പൂത്തു നിൽക്കുന്ന നിന്നെ കാണുന്ന 
 എന്റെ കണ്ണുകൾ തിളങ്ങണം ...
 
 നിന്റെ ചുകപ്പിന്റെ 
 ഓരോ ഇതളിലും ഞാൻ 
 എന്നോടുള്ള പ്രണയം കാണും ...
 ഒരിക്കൽ കൂടി നിന്നിൽ 
 നിന്നും കടം കൊണ്ട 
 പ്രണയത്തിന്റെ വരികൾ 
 ഉറക്കെ ചൊല്ലി അകലങ്ങളിലേക്ക് 
 യാത്രയായാവണമെനിക്ക് ... 
 
 വാകപ്പൂക്കളുടെ സൗന്ദര്യവും 
 നിന്റെ നിറപുഞ്ചിരിയും 
 ഒരിക്കൽ കൂടി എന്നെ 
 പ്രണയാദ്രമാക്കുന്നു ....
 
 (ജോസ്)
      
       
            
      
  Not connected :    |