ഓർമ്മകൾ
ചിതലരിച്ച ഓർമകൾക്കൊപ്പം
ഏകാന്ത താഴവര തേടിയലഞ്ഞ
കാലത്തിന്റെ യാത്രയിൽ മായാതെ
കിടന്ന കാൽപ്പാടുകളൊക്കെയും
വെറും കനവുകളാക്കി എവിടെയോ
മറഞ്ഞുപോയിരിക്കുന്നിന്നു ...
നോവേറ്റു പിടയുന്ന മനസിന്
സ്വാന്തനം നൽകാനിന്നു കൂട്ടിനായി
കവിളുകളിൽ തെന്നിമാറി
ലക്ഷ്യമില്ലാതെയൊഴുകുന്ന
കണ്ണുനീർ തുള്ളികൾ മാത്രം ....
എന്നുമെനിക്ക് കൂട്ടായുള്ള
വിഷാദത്തിനു സ്വാന്തനമേകാൻ
മഞ്ഞിൽ പുതഞ്ഞൊരു പക്ഷിയെ
പോലെ നീ വരും നാളിനായിന്നു
വെറുതെ ഞാനാശിപ്പു ....
(ജോസ്)
Not connected : |