എവിടേ? - തത്ത്വചിന്തകവിതകള്‍

എവിടേ? 

സ്പന്ദനങ്ങൾ നിലച്ചതും
മനോമണ്ഡലം സ്തംഭിച്ചതും
ശ്വാസത്തിന്റെ തീയണച്ചതും
തലയുയർത്താനാവാതെ.

സ്വർണകിരീടവും
തങ്കത്തളകളും
അലങ്കാരങ്ങളും
അഴിച്ചുമാറ്റി
വിടവാങ്ങുന്നു
മഹാരഥന്മാർ.

പിടിച്ചടക്കാനുള്ള
പദ്ധതികളെല്ലാം
വലിച്ചെറിഞ്ഞു
കാലന്റെ കൂടെ
പോകാൻ തയ്യാറായി.

പ്രളയത്തിലും
വരൾച്ചയിലും
ചളിക്കുണ്ടിലൊതുങ്ങി-
യെങ്ങുമില്ലാതെ.

ഞാനും നീയും
കാത്തിരിക്കുന്ന
പടയോട്ടത്തിലെ
മഹാവിപത്ത്.

എല്ലുപൊടിഞ്ഞും
മാംസമഴുകിയും
തൊലി കറുത്തും
സൂക്ഷ്മ ജീവികൾ
വിശേഷപഠനം
നടത്തുന്നവരായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-04-2019 07:54:43 PM
Added by :Mohanpillai
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :