ഒറ്റിയവൻ യൂദാസ്  - തത്ത്വചിന്തകവിതകള്‍

ഒറ്റിയവൻ യൂദാസ്  

മുപ്പത് വെള്ളിക്കാശിനു ഒറ്റിയവൻ യൂദാസ്
നീ ദൈവത്തെയൊറ്റി വിശ്വാസികളെ ഒറ്റി
പെറ്റവയറിനെ ,പോറ്റിയ നാടിനെ...
എന്തിനുവീണ്ടും പവിഴദീപുകളിലെത്തി ?
വഴിപാടുകൾക്ക് നടുവിലൊരു ഭിക്ഷുവായി.
ദുരസ്ഥിതി തീർക്കാൻ തോക്കും ബോംബുമായി
ദുർവിചാരങ്ങളോടെ ചോരക്കൊതിയനായി.
നീ മാലകമാർതൻ ചിറകുകൾചിന്തി
വരി വരിയായി നിന്ന കുഞ്ഞുപുഷ്പങ്ങളെ
മാംസതുണ്ടുകളാക്കി...പൊട്ടിതെറിച്ചു.
കടലുകൾ കലിതുള്ളുന്നു,..
സൂര്യൻ കത്തിജ്യോലിക്കുന്നു...
വൈരനിര്യാതനങ്ങൾ പുകയുന്നു...
പ്രാർത്ഥനമതി, ഏദൻതോട്ടമിതു അകപ്പൊരുളറിയുക.
മതിയാക്കുവിൻ നീചവിശ്വാസപ്രമാണങ്ങളെ.


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ V
തീയതി:24-04-2019 07:18:36 PM
Added by :Vinodkumarv
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :