സ്വപ്നസഖിക്കായ്
അറിയാതെ ആരോരുമറിയാതെ നീയെന്റെ
അകതാരിലെന്നോ വിരുന്നുവന്നു -
എന്റെമനതാരില്‍എവിടെയോ മറഞ്ഞിരുന്നു
അറിഞ്ഞതില്ലല്ലോനിൻസൗരഭ നിശ്വാസ -
മതുപോലും അറിയാന്‍ കഴിഞ്ഞതില്ല ...
അജ്ഞാതസഖിനിന്റെആലയമേതെന്ന -
തറിയുവാന്‍ എവിടൊക്കെ ഞാനലഞ്ഞു
ഒരുമാത്രയെങ്കിലും ഒരുതോന്നലായെന്റെ
പ്രജ്ഞയില്‍ നീ മിന്നിമാഞ്ഞതില്ല ...
പ്രണയപരാഗരേണുക്കളായ് മോഹങ്ങള്‍
പ്രമദവനാന്തരയാത്രപോകെ
ഒരുമണിത്തെന്നലായ്നിന്റെസാന്നിധ്യമെന്‍
വിരഹാര്‍ദ്ര സ്വപ്നത്തില്‍ ഞാനറിഞ്ഞു .
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|