പുണ്യജന്മം  - തത്ത്വചിന്തകവിതകള്‍

പുണ്യജന്മം  

സ്വപ്‌നങ്ങള്‍നിഴല്‍വീഴ്ത്തിയ
ഇടവഴികളില്‍വിലക്കുകളായിരുന്നു
എന്നുംഅവള്‍ക്ക്
ഒക്കത്തിരുന്നുകരഞ്ഞപ്പോള്‍ചോദിച്ച
അമ്പിളിമാമനെഇതുവരെയും
കിട്ടിയില്ലവള്‍ക്ക്
പിച്ചവെച്ചഅന്നുകെട്ടിയ
പാദസരംകലപിലതീര്‍ത്തഅവളുടെ
കുട്ടിക്കാലം...
അവളുടെക്ലാസ്മുറികളില്‍,
കുളിമുറികളില്‍പതുങ്ങിയിരുന്ന
ഒളികാമറകള്‍ ...
സദാചാര പോലീസിന്റെ
നിഴലനക്കങ്ങളില്‍
ഭയംഅടയിരുന്ന നെഞ്ചിലെ
താളപ്പെരുക്കങ്ങല്‍ക്കൊടുവില്‍...
ഏതോ പുരുഷന്റെ ചുണ്ടിലെ
സിഗരറ്റ്കുറ്റിപോല്‍ അവളെരിഞ്ഞു
ഇന്ന്,
അവസാനരാത്രിയില്‍ ചൂതുകളിക്കുന്ന,
വധശിക്ഷക്കുവിധിക്കപ്പെട്ടവളെപോലെ
കരുക്കള്‍നോക്കിയിരിപ്പാണവള്


up
0
dowm

രചിച്ചത്:
തീയതി:05-09-2012 12:25:46 PM
Added by :Mujeebur Rahuman
വീക്ഷണം:210
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :