കാറ്റ് പറഞ്ഞത്
ഇരവിന്റെ നേരത്ത് തഴുകുന്ന കാറ്റിന് പറയാൻ ഒത്തിരിയുണ്ട്. കേട്ടിട്ടും തീരാത്ത പറയാതെ, പറയുന്ന അകമെ പൊള്ളുന്ന കഥകൾ, നിനവിന്റെ കനലായി പൊഴിയുന്ന ഋതുവിന്റെ ചൂടായി മാറിയെൻ കനവ്.പെയ്തിട്ടും, പെയ്തിട്ടും തോരാത്ത മഴയിൽ നനയാത്ത ജീവന്റെ തൈകൾ 'വെള്ളം നനച്ചൊരാ കത്തുന്ന വേനലിൽ വീണ്ടും തളിർത്തെന്റെ മോഹത്തിൻ വിത്തുകൾ 'ഒരു മാത്രയെങ്കിലും പോവാൻ കഴിഞ്ഞെങ്കിൽ, തിരികെയെത്താത്തെൻ ഇന്നലെകളിൽ ' മുറ്റത്ത് പാകിയ വെള്ളാരം കല്ലിന്റെ നിറമുള്ള ഓർമകൾ .ഓടി കളിച്ചൊരാ അങ്കണത്തിൽ, പൂത്തുലഞ്ഞാ മൊരു ഉദ്യാനത്തിൽ നിറമുള്ള പൂക്കൾ കൊണ്ടൊരു സ്വപ്നത്തിൻ പൂക്കുട കെട്ടി. ഞാനെൻ സ്വപ്നത്തിൻ പൂക്കുട കെട്ടി. തളിരിട്ട കിനാവിന്റെ മായാ രഥത്തിലേറി ഏഴാം കടലും ഞാൻ താണ്ടി.ഒട്ടും നിനക്കാതെ, പെയ്തൊരാ ഇടവ പെയ്ത്തിൽ ഒലിച്ചെന്റെ സ്വപ്നത്തിൻ പൂക്കൂടയാകെ.മഴ പെയ്ത് തോർന്നിട്ടും, തോർന്നിട്ടും തോരാത്തെൻ മിഴിയിലെ നോവിന്റെ പെയ്ത്ത്'' ''ഇരവിന്റെ നേരത്ത് പറയാതെ വന്ന കുഞ്ഞിളം കാറ്റിന് ഇനിയും പറയുവാനേറെയുണ്ട്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കദനത്തിൻ കഥകൾ ....
Not connected : |