സന്ധ്യ വിരിഞ്ഞപ്പോൾ
സന്ധ്യ വിരിഞപ്പോഴെൻ ഇടനാഴിയിലെ ജാലക കീറി ലു ളളിലേക്കെത്തി നോക്കിയ കാറ്റിനു നറു മുല്ലപ്പൂവിൻ മനം മയക്കും ഗന്ധമായിരുന്നു. അകതാരിലപ്പോൾ ഉണർന്നു വെൻതുരുമ്പിച്ച മോഹങ്ങളുടെ ഓർമ കൊട്ടാരം.നിരതെറ്റി പോയെൻ നിനവിന്റെ കനവിനെ ഓർത്തെടുക്കാനിനിയെത്ര ജന്മം നോമ്പ് നോൽക്കണം? തിമിരം ബാധിച്ചെൻ മിഴിയിലും, നരകയറിയെൻ മുടിയിലും, ചുളിവ് വീണെൻ തൊലിയിലും കാണാതിരിക്കാനാവുമൊ, എനിക്കെന്റെ യൗവ്വനം.? അരിമുല്ല പൂവുകൾ വിതാനിച്ചെൻ ജീവിതവഴിത്താരയിൽ പാതി വഴിയെ തനിച്ചാക്കിയതെന്തെൻ സ്വപ്നങ്ങളെ ....മാനം കാണാത്ത മയിൽപ്പീലി വീണുറങ്ങുമെൻമോഹങ്ങളുടെ ,അടച്ചു വെച്ച പുസ്തകത്താളുകൾ ഇനിയെങ്കിലും ഞാൻ മറിച്ചിടട്ടെ ....ജരാനരകൾ ബാധിക്കാത്തെൻ ഹൃദയത്തിന്റെ കുളിരുള്ള വാതായനങ്ങൾ ഒരു നറുമണമുള്ള ഓർമക്കായ് തുറന്നിടട്ടെ ....
Not connected : |