അമ്പലപറമ്പിലെ പ്രണയങ്ങൾ .
അമ്പലപറമ്പിലെ പ്രണയങ്ങൾ .
പതിവായി പോകുന്നൊരു
ഉണ്ണി തേവർതൻ അമ്പലത്തിൻ,
ആ പഴയ ആനക്കൊട്ടിലിൽ,
കുമ്മായം തേച്ചാതൂണിൻറെ
കോണിൽ കണ്ടു രണ്ടിണപ്രാവുകൾ.
അവിടിവിടെ പാറിയവർ...
ചോട് വെച്ചു നിവേദിച്ച അരിമണികൾ
കൊത്തിയെടുത്തുo,ശ്രീകോവിലിനു
ചുറ്റും പ്രദിക്ഷണം ചെയ്തു.
മണികൾ മുഴങ്ങവേ കതിനകൾ പൊട്ടവേ,
സ്വപ്നാടനത്തിന്റെ ചിറകുവീശി ഉയർന്നു.
അരയാൽ കൊമ്പിൽ കൊക്കുരുമ്മി
മൈഥുന സല്ലാപങ്ങളിൽ രണ്ടിണപ്രാവുകൾ.
സപ്താഹം തിരക്കുകൾ കഴിഞ്ഞപ്പോൾ
ആ കുമ്മായ തൂണിൽ ഓരോരോ
ചുള്ളിക്കമ്പുകൾ കൊത്തിയെടുത്തു
കൂടുകെട്ടി ജാഗരൂകരായി അടയിരുന്നു.
ഫലപ്രാപ്തിയിൽ ആ കിളികൾ
തൻ കൊഞ്ചി കുറുകൽ ഞാൻകേട്ടിരുന്നു.
Not connected : |