സ്വൈരത്തിനായ്  - തത്ത്വചിന്തകവിതകള്‍

സ്വൈരത്തിനായ്  

പറമ്പിലും അടുക്കളയിലും
അധ്വാനിക്കുന്നയവർ
പെട്ടെന്ന് പ്രമേഹവും
രക്താതിസമ്മർദവുമായി.
കട്ടിൽ മാത്രം ശരണം.
അമ്പതിലെ ജാതകം

ഭർത്താവിന് മോഹം
മറ്റൊരു നറുക്കെടുപ്പിനായി.
മകളും മരുമകനും ഒപ്പം
അവൻ മഹാകുടിയൻ
കുടിക്കാത്തഅമ്മായി-
അപ്പനും മരുമകനും
രണ്ടുധ്രുവത്തിൽ
വഴക്കും വക്കാണവും

ഇടയിൽ വേദനയുമായി
മരുന്നും ശുശ്രുഷയും
കഴിഞ്ഞ രാത്രിയിൽ
ഏതുവേദനയെന്നറിയാതെ
ആ സ്ത്രീ ആരുമറിയാതെ
ഉറങ്ങി കിടക്കുകയാണെന്നു തോന്നും
പക്ഷെ ഇനിയൊരിക്കലും
ഉണരാതെയുറങ്ങിപ്പോയി.

മനസ്സും മരുന്നുംഇണങ്ങാതെ
വേദനകൾ വലവീശും
ഇന്നലെക്കണ്ടവർ
അന്ത്യ വിശ്രമത്തിനായി.up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-05-2019 08:36:36 AM
Added by :Mohanpillai
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me