പച്ചമണ്ണിൻ മണമുള്ള തൊഴിലാളി
പച്ചമണ്ണിൻ മണമുള്ള തൊഴിലാളി
പകലന്തിയോളം പാടത്തുപണിയെടുക്കും
പച്ചമണ്ണിൻ മണമുള്ള തൊഴിലാളി
ആ സുന്ദരചിത്രം ഈ ദിനം ഓർത്തുപോയി.
ഉഴുവാനുള്ള കാളകളെ തലോടി
കച്ചിയും പിണ്ണാക്കുമേറെനൽകി
കലപ്പത്തണ്ടുകൾ കെട്ടി പാടിയും
തുള്ളിയും അയാൾ പൂട്ടിചിരിച്ചു.
വിയർപിറ്റൂ വീഴുന്ന ആ മണ്ണിൽ
വിത്തുകൾ പൊട്ടിമുളക്കും,അപ്പോഴേ
കാക്കയും കൊക്കും മൈനയും പാറിയെത്തി
കൊത്തിപെറുക്കുന്നു ചീവീടുകളെ.
ഇന്ന് വരമ്പുകൾ നാല്‍ക്കവലകൾ ആകുന്നു
ഡംഭ് കാട്ടി എത്തിയവർ സെല്ഫിയെടുക്കുമ്പോൾ.
അന്നന്ന് അന്നത്തിനുയെന്തെകിലും കൊടുക്കുന്ന
മണ്ണിൽ അയാൾ തളർന്നു കുത്തിയിരിക്കും.
തോട്ടിലിനി കലപ്പ കഴുകി കാളകളെകുളിപ്പിച്ചു
നാഴികകൾ കഴിഞ്ഞു ചെറുകുടിലിൽ ചെല്ലുമ്പോൾ
കേൾക്കാം വീട്ടിലെ പഞ്ഞം ,അപ്പോൾ ഫലപേക്ഷയുമായി
അയാൾ ഹരിതാഭയിലേക്കു നോക്കിനിൽക്കും .
പച്ചമണ്ണിൻ മണമുള്ള തൊഴിലാളി.
Not connected : |