മനസ്സെ മറക്കൂ - മലയാളകവിതകള്‍

മനസ്സെ മറക്കൂ 

കൂട്ടി വെച്ച സ്വപ്നങ്ങളുടെ വളപ്പൊട്ടുകൾ ചിതറിത്തെറിച്ച് ഹൃദയത്തിൽ കുത്തി രക്തമൊഴുകിയത്.... പൂർത്തിയാവാത്ത വഴിത്താരയിൽ വഴിയറിയാതെ, വിതുമ്പി നിന്നത് .... ആരും കാണാതെ കണ്ണീരൊളിപ്പിച്ച്, ചിരിച്ചു കൊണ്ട് പൂക്കാലത്തെ, വരവേറ്റത്.... മഴവെള്ളപ്പാച്ചിലിൽ കണ്ണീരോർമകളെ, മനപൂർവ്വം അകറ്റി നിർത്തിയത്... - കാലത്തിന്റെ കുത്തൊഴുക്കിൽ ത്യജിക്കപ്പെട്ട മോഹങ്ങളുടെ ചില്ലുകൊട്ടാരത്തെ .... ഒപ്പമെന്ന് കരുതിയപ്പോഴും സ്വാർത്ഥതയുടെ കിനാവിലേക്ക് ഒറ്റക്ക് യാത്ര ചെയ്തത്.... മനസെ മറക്കൂ .... ജന്മം കൊണ്ട് ശരശയ്യ തീർക്കുന്നവരും, കർമ്മം കൊണ്ട് വിജയിച്ചവരും ഏറെയുണ്ടെന്ന തിരിച്ചറിവ് മാത്രമാണ് ജീവിതത്തിന്റെ പ്രകാശനാളം'''''


up
0
dowm

രചിച്ചത്:Rajeena Rahman.E
തീയതി:01-05-2019 08:39:09 PM
Added by :Rajeena Rahman.E
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me