ഭൂതം - മലയാളകവിതകള്‍

ഭൂതം 

ചിലർ ചീത്ത ഭൂതത്തെ കുടത്തിലിട്ട്
നല്ല ഭൂതത്തെ തുറന്നു വിടും.
നല്ലതിനെയും ചീത്തയെയും കുടത്തിലിട്ട് പൂട്ടും ചിലർ.
മറ്റു ചിലർ ഒരു കാലം വരെ
ഭൂതത്തെ ഓർത്തിരിക്കും.
ചിലർജന്മം മുഴുവൻ ഭൂതത്തെ
കൊണ്ടു നടക്കും. ചിലരൊ
പാതി വഴിയിൽ ഭൂതത്തെ വലിച്ചെറിയും. ചില ഭൂതങ്ങൾ
ഇടക്കിടെ കുടത്തിൽ നിന്ന്
തല പുറത്തേക്കിടും.
എന്തെ, ഭാവിയെയും, വർത്തമാന -
ത്തെയും ആരും കുടത്തിലടക്കാത്തെ?


up
0
dowm

രചിച്ചത്:Rajeena Rahman.E
തീയതി:02-05-2019 09:34:56 AM
Added by :Rajeena Rahman.E
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :