ഞാനായിരുന്നെങ്കിൽ - മലയാളകവിതകള്‍

ഞാനായിരുന്നെങ്കിൽ 

നിൻവാർമുടിച്ചുരുളിൽ നിന്നു
തിരുന്ന നീർ തുള്ളി ഞാനായിരുന്നെങ്കിൽ....
നിൻ മാൻ മിഴിയിലെഴുതുന്ന
കൺമഷി ഞാനായിരുന്നെങ്കിൽ....
നിൻ കഴുത്തിനെ ചുംബിച്ച
മണിമാലയുടെ മുത്തായിരുന്നെങ്കിൽ.....
നിൻ മൃദുലമാം കരങ്ങളിൽ
തിളങ്ങുന്ന വളയായിരുന്നെങ്കിൽ....
നിൻ വിരലിൽ മിന്നുന്ന മരതക -
കല്ലിന്റെ മോതിരമായെങ്കിൽ....
നിൻ ചുവന്ന പാദങ്ങളിലമരുന്ന
വെള്ളിക്കൊലുസിന്റെ നാദമായിരുന്നെങ്കിൽ....
നിന്നുടലിന്റെ വർണ തുടിപ്പിനെ
തഴുകുന്ന ദാവണി ഞാനായിരുന്നെങ്കിൽ.
നിന്നിൽ നിന്ന് പൊഴിയുന്ന
രാഗത്തിൻ സ്വരമായിരുന്നെങ്കിൽ....
നിന്നിലേക്കെത്തുവാൻ
ഇനിയെത്ര ദൂരം താണ്ടണം ഞാൻ !


up
0
dowm

രചിച്ചത്:Rajeena Rahman.E
തീയതി:02-05-2019 10:54:50 PM
Added by :Rajeena Rahman.E
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me