വ്യഥ
പ്രണയത്തിന്റെ അനിശ്ചിതത്വത്തിന്
വിരാമമിട്ട്, നീ കടലും നീന്തി പോയി.
സ്നേഹത്തിന്റെ ചൂട് വെള്ളം നീരാവി യായ്, അങ്ങകലെ ഹിമാലയവും കടന്ന് പാറി പോയ്.
കനത്ത യാഥാർത്ഥ്യങ്ങൾ, മരുഭൂമി
-യേക്കാൾ, നിന്നെ ചുട്ടുപൊള്ളിച്ചു.
ഒരിറ്റ് വെള്ളത്തിന് വേണ്ടി അലയുകയായിരുന്നു, അപ്പോഴും വേഴാമ്പൽ!
അസ്ഥിയിൽ തുളച്ചു കയറിയ
മഞ്ഞിനും, പ്രണയത്തിൻ മിടയിൽ
കഥയറിയാതെ, ഞാൻ ആട്ടം കണ്ടു നിന്നു.
മരീചിക പോലെ അകലുന്ന മരുപ്പച്ച
ഊഷരമായ മനസിനെ, ഓർമപ്പെടുത്തി '
ഏഴാകാശവും കടന്നു വന്ന
രാജകുമാരൻ കുതിരപ്പുറത്ത്
കാത്തുനിന്നു. മഴ പെയ്ത്
കൊണ്ടേയിരുന്നു.
രാവിന്റെ വിരിമാറിൽ
പൈൻ മരങ്ങൾ പന്തലിട്ടു.
രാപ്പാടികൾ കുരവയിട്ടു.
രാത്രിയുടെ ഏഴാം യാമത്തിൽ'
സ്വർഗത്തിലെ വിവാഹം ഭൂമിയിൽ നടന്നു.ഹൃദയമില്ലാത്ത സുന്ദരിയെം
കൊണ്ടയാൾ യാത്രയായി.
മേഘങ്ങൾ കണ്ണീർമഴ പൊഴിച്ചു.
രണ്ടു ഹൃദയവുമായി നീയപ്പോഴും
തിരമാലകൾ എണ്ണികൊണ്ടേയിരുന്നു.'' '
Not connected : |