നിലാവ് - മലയാളകവിതകള്‍

നിലാവ് 

കരളിന്നു തേങ്ങുന്നു
എന്തിനെന്നറിയാതെ....
മന മിന്നു വിങ്ങുന്നു
ആരുമറിയാതെ...
കണ്ടിട്ടും കണ്ടിട്ടും
കൊതി തീർന്നില്ലാ...
കാണാതിരുന്നപ്പോൾ
മനം നോവുന്നു.
അകതാരിലെപ്പോഴും
വിരിയുന്ന സ്നേഹത്തിൻ
പൂവിന്റെ മണമല്ലൊ,
നിൻ പുഞ്ചിരി.
അകലേക്ക് പാറി പറന്നെങ്കിലും
ഹൃദയത്തിലെന്നും നിൻ,
സ്മൃതികൾ മാത്രം.
മായ്ക്കാനാവില്ല, നിൻ
കരുതലും.മറക്കാനാവില്ല
നിൻ സ്നേഹവും.
ഓർത്തോർത്ത് കരയുവാൻ
എത്രയൊ നിമിഷങ്ങൾ
തന്നു വല്ലൊ.'' ഒരു വാക്കും
മിണ്ടാതെ, ഒരു നോക്കും
നൽകാതെ നീ മാഞ്ഞുപോയി.
നീ തന്ന നിലാവും, നീ പെയ്ത
മഴയും കുളിരായ്
എന്നുമെൻ കിനാവിൽ '...


up
0
dowm

രചിച്ചത്:Rajeena Rahman.E
തീയതി:07-05-2019 02:55:21 PM
Added by :Rajeena Rahman.E
വീക്ഷണം:99
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :