വവ്വാലിൻ വ്യഥകൾ - മലയാളകവിതകള്‍

വവ്വാലിൻ വ്യഥകൾ 

ചന്ദ്രിക തുളുമ്പും
നിശീഥിനിയിലൊരു നാൾ,
ഞാനെൻ ,അരയാൽ
തരുവിൽ തൂങ്ങി ടവെ,
ദൂരെ ദൂരെ രണ്ടിരു കാലികൾ
മന്ദം മന്ദം നടന്നടുത്തു:
ആലിൻ ചുവട്ടിൽ
തല ചായ്ച്ച വരി രു പേരും,
കാര്യങ്ങളോ തീടവെ::
അതു കേട്ടെൻ ഹൃത്തിൽ
നിന്നുയരുന്നൊരു, നെടുവീർപ്പ്.
കാരണമില്ലാ, ഉലകത്തിൽ.
കാരണമില്ലാ, കാലത്തിൻ
കഥകൾ 1 കഥകൾ ദുർ കഥകൾ
നേതാക്കളുടെ,മാതാക്കളുടെ
ചീഞ്ഞുനാറും സമൂഹത്തിന്റെ.
പിഞ്ചു കുഞ്ഞുങ്ങളുടെ
രോദനങ്ങൾ. താതൻ -
പെരുവഴിയാക്കും പെൺകിടാങ്ങൾ
വിലാപങ്ങൾ'
പിറന്നു വീഴും ചോരപൈതങ്ങളെ,
കുഴിച്ചിടുന്നൊരു ജനയിത്രി '
കാലം മാറി, ബന്ധം മാറി,
സ്നേഹം മാറി, രക്ഷകർ മാറി,
ശിക്ഷ കരായ് - ...
ഹൃദയം സ്പന്ദിച്ചിടുന്നയി-
മർത്യർ തൻ വിവരങ്ങൾ '
വയ്യെനിക്കിനി വയ്യ | കേട്ടീടുവാൻ.
ചിറകുകൾ വീശി പറന്നുയർന്നു
ഞാനീ അരയാൽ ചില്ലയിൽ
നിന്നുടനെ.....


up
0
dowm

രചിച്ചത്:Rajeena Rahman.E
തീയതി:07-05-2019 03:10:17 PM
Added by :Rajeena Rahman.E
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :