അന്നും ഇന്നും  - തത്ത്വചിന്തകവിതകള്‍

അന്നും ഇന്നും  

കടവയ്ക്കുന്നതും
കുടിവയ്ക്കുന്നതും
പണ്ടൊക്കെ നാട്ടിൽ
എങ്ങും പാട്ടായിരുന്നു.

പലനിലകളിൽ
കെട്ടിപ്പൊക്കുന്ന
സമുച്ചയങ്ങളും
മണിമേടകളും
ചെണ്ടകൊട്ടിയുള്ള
ഉത്സവങ്ങളാക്കി.

ടാറിട്ട വഴികാണാൻ
കൊതിച്ച കാലം മാറി
ഇടവഴികളെല്ലാം
കറുത്ത നിറത്തിൽ.

അന്നൊക്കെ വണ്ടികൾ
പോകുന്നതുനോക്കി
കണ്ണും നാട്ടു നില്കും
ഇന്നൊക്കെ വണ്ടികൾ
ഒഴുകി മറയും
പല നിറങ്ങളിൽ.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-05-2019 07:51:53 PM
Added by :Mohanpillai
വീക്ഷണം:95
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :