അഹം
സസ്യഭുക്കാണെങ്കിലും
മാംസഭുക്കാണെങ്കിലും
തിന്നാനും ജീവിക്കാനും
കൊന്നുതള്ളുന്നതു
നിത്യവും ജീവനെയല്ലേ
ജീവിതം പിന്തുടരാൻ.
നിലനിൽപ്പിനായുള്ള
പരക്കം പാച്ചിലിൽ
വിശപ്പിന്റെ വിളിയിൽ
മോഷണവും ചൂഷണവും
കൊലപാതകങ്ങളും
എല്ലാ ജീവികളും ഒരുക്കും .
സുരക്ഷക്കായി അക്രമവും
യുദ്ധവും മത്സരവും
ആട്ടിപ്പായിക്കലും
ഓടിയൊളിക്കലും
ശക്തിയുടെ നീഴലിൽ
നിരന്തരമഭ്യാസത്തിൽ.
കോപവും അസൂയയും
വിദ്വേഷവും വിരോധവും
വിഷാദവും പലകയും
കാപട്യവും കുത്തിവച്ചതു
മനുഷ്യ മനസ്സിലെ
സ്വാർത്ഥതക്കുകലവറയായി.
'അമ്മ കൊല്ലുന്നതും
അച്ഛൻ കൊല്ലുന്നതും
മക്കൾ കൊല്ലുന്നതും
കൂട്ടുകാർ കൊല്ലുന്നതും
വികാരത്തിനടിമയായി
സ്വാർത്ഥതയുടെ തിളപ്പിൽ.
Not connected : |