പ്ലസ്
അഭ്യസ്തവിദ്യർ
ഉന്നതങ്ങളിൽ എത്തി
കണ്ടത് കണ്ടില്ലെന്നും
കാണാത്തതു കണ്ടെന്നും
ഇല്ലാത്തതു പറയാനും
ഉള്ളത് പറയാതിരിക്കാനും
തലപുകയ്ക്കുന്നതെന്തിന്
വെറും ഇസഡ് മൈനസ് പോരെ.
പൊളിയുന്ന പാലവും
വീഴുന്ന കെട്ടിടവും
ഇഴയുന്ന ഫയലുകളും
അഴിമതിയുടെ കേദാരത്തിൽ.
നാടിനൊരു പ്ലസ്സു കിട്ടാൻ
വെറുതെ കാത്തിരിക്കാം.
ശാസ്ത്രവും കലയും കഴിവും
വെറും ആചാരമായി.
Not connected : |