നാളെയെ ഓര്‍ത്ത്‌  - ഇതരഎഴുത്തുകള്‍

നാളെയെ ഓര്‍ത്ത്‌  

ഇന്നലെ ഞാനൊരു പൂവായ്
വിരിഞ്ഞപ്പോള്‍
വന്നീലയാരുമെന്‍ കാഴ്ച കാണാന്‍
ഇന്നൊരു പൂമരമായ് മാറിയെങ്കിലും
വന്നവര്‍ കണ്ടതെന്‍ തണല് മാത്രം
നാളെ ഞാന്‍ നല്ലൊരുപൂവനമാകിലോ
നാണമില്ലാതെ മുറിച്ചു വില്‍ക്കും -നാടു
കാണാന്‍ വരുന്നോര്‍ക്കു പങ്കു വയ്ക്കും
കാണില്ല ,കണ്ടവര്‍ കൊണ്ടാല്‍ പഠിക്കില്ല
കാരണം ഒന്നേ നാം കേരളീയര്‍ !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:09-09-2012 10:37:24 AM
Added by :vtsadanandan
വീക്ഷണം:232
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)