താനേ വീണ പൂക്കൾ
വീക്ഷിച്ചുപോയ് ഒരുനാളങ്ങിനെ ഞാൻ,
ഇങ്ങനെ മൊട്ടിടുന്നൊരു ചെറുസുമത്തെ.
നിൻ ചെറു പുഞ്ചിരി കണ്ടൊരു വേളയിൽ
തോന്നി എനിക്കു നിന്നോടന്നൊരു വാത്സല്യം,
ഒരു പിഞ്ചോമന പിറന്നിടും വേളയിൽ
എനിക്കു തോന്നാറുളളമട്ടിൽ വാത്സല്യം,
എന്തെന്നറിയാത്തൊരു തരം വാത്സല്യം.
ദിനങ്ങളോരോന്നായ് കൊഴിഞ്ഞു പോയിടും-
തോറും തോന്നിപോയ് ആസുമത്തിൻ മുഖകൊഞ്ചൽ എങ്ങോ മറയുന്ന മട്ടായ്.
ഒരു ചെറു പൈതൽ വളർന്നൊരു
കൗമാരകാരിയായ് എന്നോണം.
മന്ദഹാസവതിയായ് പതിയെയവൾ
മാറുകയോ ശങ്കിച്ചു നിന്നു ഞാൻ.
മകരന്ദൻ മന്ദം തേൻ നുകരാനുമാരംഭിച്ചങ്ങിനെ. പക്വതയാർച്ചിച്ചു ശക്തയായ്
യൗവനത്തിൻ പടിവാതിലിലവളെത്തി.
പിന്നീടെപ്പോളോ വാടി തളർന്നൊരുനാളവൽ ,
പൊഴിഞ്ഞില്ലാതായ് ഓരോരോ ദളങ്ങളായ്,
എങ്ങെങ്ങോ ദൂരെ മറഞ്ഞുപോയ്.
എന്തെന്നില്ലാത്തൊരു വ്യഥ എൻ
ഉള്ളനുഭവിച്ചന്നേരം, തോന്നി പോയ് എനിക്കു
നരജന്മവും ഇതുപോൽ താനേ വീഴും പൂവായ്.
എങ്ങു നിന്നോ താനെ പിറവിയായ്
അതുപോൽതൻ താനേ വിടചൊല്ലുന്നു.
താനേ വിടർന്നു താനേ കൊഴിയും പൂ പോൽ.
Not connected : |